ഹെല്‍ത്ത് സെന്ററുകളില്‍ 45 ലക്ഷത്തിന്‍റെ പ്രവൃത്തികൾക്ക് അനുമതി വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഹെല്‍ത്ത് സെന്ററുകളില്‍ 45 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി. ആരോഗ്യ സ്ഥാപനങ്ങളിലെ സിവില്‍ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. മുണ്ടത്തിക്കോട് എഫ്.എച്ച്.സി (15.5 ലക്ഷം -വടക്കാഞ്ചേരി നഗരസഭ), അവണൂര്‍ എഫ്.എച്ച്.സി (15.5 ലക്ഷം -അവണൂര്‍ ഗ്രാമപഞ്ചായത്ത്), കരുമാത്ര സബ് സെന്റര്‍ (ഏഴ് ലക്ഷം -തെക്കുംകര ഗ്രാമപഞ്ചായത്ത്), കോഴിക്കുന്ന് സബ് സെന്റര്‍ (ഏഴ് ലക്ഷം -മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്) എന്നിവക്കാണ് അനുമതിയായത്. തെക്കുംകര ഗ്രാമപഞ്ചായത്തിലെ വെടിപ്പാറ എഫ്.എച്ച്.സി, കോലഴി എഫ്.ഡബ്ല്യു.സി (പാമ്പൂര്‍) എന്നിവിടങ്ങളിൽ അടുത്തഘട്ടത്തിൽ ഏഴുലക്ഷം രൂപ വിനിയോഗിച്ച് നിർമാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. നിലവില്‍ ഏഴ് സബ് സെന്ററുകള്‍ ഉള്ള തെക്കുംകര ഗ്രാമപഞ്ചായത്തിലെ ഒരു സബ് സെന്റര്‍ കൂടി നിർമിക്കുന്നതിനെക്കുറിച്ചും മുണ്ടൂര്‍ എഫ്.എച്ച്.സിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് പ്രൊപ്പോസല്‍ തയാറാക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. അടാട്ട് പഞ്ചായത്തിലെ ആമ്പക്കാട് സബ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും യോഗം തീരുമാനിച്ചു. തോളൂര്‍ സി.എച്ച്.സി അടുത്ത ഘട്ടത്തില്‍ ബ്ലോക്ക് എഫ്.എച്ച്.സിയായി ഉയര്‍ത്താനുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കായി പ്രൊപ്പോസല്‍ നല്‍കാൻ തീരുമാനിച്ചു. മെഡിക്കല്‍ എജുക്കേഷന്‍ വകുപ്പിന്റെ ട്രെയ്നിങ് സെന്ററിനായി രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.