കോർപറേഷൻ പരാതി പരിഹാര ഫയൽ അദാലത്ത് 28ന്​

തൃശൂർ: കോർപറേഷൻ പരാതി പരിഹാര ഫയൽ അദാലത്ത് നടത്തുന്നു. തൃശൂർ മുനിസിപ്പൽ കോർപറേഷൻ ഓഫിസിൽ തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ജൂൺ 28ന് രാവിലെ 11 മുതൽ നാലു വരെ കോർപറേഷൻ പ്രധാന ഓഫിസിലാണ്​ പരാതിപരിഹാര ഫയൽ അദാലത്ത്. സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ്​ അദാലത്ത്​. കോർപറേഷൻ മെയിൻ ഓഫിസിലെയും സോണൽ ഓഫിസുകളിലെയും ആരോഗ്യം, കെട്ടിട നിർമാണം, നഗരാസൂത്രണം, പൊതുമരാമത്ത്, ക്ഷേമ പെൻഷനുകൾ, ജനന -മരണ -വിവാഹ രജിസ്ട്രേഷൻ വിഭാഗങ്ങൾ, കുടിവെള്ള വിതരണം, വൈദ്യുതി വിഭാഗം തുടങ്ങിയ സേവനങ്ങൾ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും. അദാലത്തിലേക്കുള്ള പരാതികൾ 25ന് വൈകീട്ട് വരെ കോർപറേഷൻ ഓഫിസിൽ സ്വീകരിക്കും. പരാതിക്കാധാരമായ ഫയലിന്‍റെ നമ്പർ, ഡിവിഷൻ നമ്പർ, പരാതിക്കാരന്‍റെ ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.