കുന്നംകുളം: നഗരസഭയില്‍ 25.14 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 328 പദ്ധതികള്‍ക്കായിരുന്നു അംഗീകാരം. ഉൽപാദന മേഖല, പാര്‍പ്പിടം, വനിത ഘടകം, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ട്രാൻസ്ജെൻഡേഴ്സ് എന്നിവര്‍ക്കുള്ള പദ്ധതി, വയോജന പദ്ധതി, പശ്ചാത്തല വികസനം, പട്ടികജാതി ക്ഷേമ പദ്ധതികള്‍ എന്നിവയും ഇതിലുൾപ്പെടും. പൊതുവിഭാഗത്തിലേക്ക് 8.51 കോടിയും പാര്‍പ്പിട മേഖലയിലേക്ക് 1.20 കോടിയും വകയിരുത്തി. വനിത ഘടക പദ്ധതിയില്‍ 55.72 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. വയോജന പദ്ധതിക്കായി 27.86 ലക്ഷം, പൊതുവിഭാഗ പശ്ചാത്തല വികസനത്തിന് 1.09 കോടി, പട്ടികജാതി ഉപവിഭാഗത്തിന് 6.57 ലക്ഷം എന്നിങ്ങനെ ഉൾപ്പെടുത്തി. റോഡ്, റോഡിതര പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി 2.61 കോടി, 2.51 കോടി എന്നിങ്ങനെയും നീക്കിവെക്കും. പി.എം.എ.വൈ ഭവന പദ്ധതിയിൽ ജനറല്‍ വിഭാഗത്തിന് 27.75 ലക്ഷം, പട്ടികജാതി വിഭാഗത്തിന് 68.22 ലക്ഷം എന്നിങ്ങനെ ചെലവഴിക്കും. വാതില്‍പ്പടി സേവനം ഉറപ്പുവരുത്താൻ 4.06 ലക്ഷം വകയിരുത്തും. ചൊവ്വന്നൂര്‍ കമ്യൂണിറ്റി ഹാള്‍ ഒന്നാം നില പൂര്‍ത്തീകരണം, നഗരസഭ ലൈബ്രറി ഒന്നാം നില അറ്റകുറ്റപ്പണി എന്നിവക്കായി 20 ലക്ഷം, അഞ്ച് ലക്ഷം എന്നിങ്ങനെ വകയിരുത്തി. അമൃത് 2.0 പദ്ധതി വിഹിതമായി 35 ലക്ഷം വിനിയോഗിക്കും. നഗരസഭയില്‍ സാമൂഹിക പഠനകേന്ദ്രത്തിനായി 4.5 ലക്ഷം വിനിയോഗിക്കും. സ്കൂള്‍ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണ വിതരണത്തിന് ഏഴ് ലക്ഷവും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കരാര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ അഞ്ച് ലക്ഷവും ചെലവഴിക്കും. പട്ടികജാതി ഭവന അറ്റകുറ്റപ്പണിക്ക് 18.5 ലക്ഷം, പൊതു ഭവന അറ്റകുറ്റപ്പണിക്ക് 11.10 ലക്ഷം, അതിദാരിദ്ര്യ നിര്‍മാർജന പദ്ധതിക്ക് 5.36 ലക്ഷം, മാലിന്യസംസ്കരണം, സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കല്‍ എന്നിവക്ക് 15 ലക്ഷം, പാറയില്‍ മാര്‍ക്കറ്റ് മലിനജല ശുദ്ധീകരണ പദ്ധതിക്ക് 30 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.