ചെറുതുരുത്തി: കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര മേളയും കലാവിരുന്നും കിഡ്സ് കാർണിവലും ഉൾപ്പെടുത്തിയ 'എക്സ്പ്ലോറ 2022' ശനിയാഴ്ച ആറ്റൂർ അറഫ സ്കൂളിൽ നടത്തുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് ജനറൽ സെക്രട്ടറി കെ.എസ്. ഹംസ ഉദ്ഘാടനം ചെയ്യും. ചെയർമാൻ കെ.എസ്. അബ്ദുള്ള അധ്യക്ഷത വഹിക്കും. വിവിധ ജില്ലകളിൽനിന്ന് വിദ്യാർഥികൾ പങ്കെടുക്കും. കെ.എസ്. ഹംസ, കെ.എസ്. അബ്ദുള്ള, സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പൽ വസന്ത മാധവൻ, സൂപ്പർവൈസർ ലീന ഹാൻസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.