സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ൽ സി​ൻ​ഡി​ക്കേ​റ്റ് ധ​ന​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ഡ്വ. പി.​കെ. ഖ​ലീ​മു​ദ്ദീ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്നു

സര്‍വകലാശാല ബജറ്റ് സെന്റർ ഫോര്‍ എക്‌സലന്‍സിന് രണ്ട് കോടി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ സെ​ന്റ​ര്‍ ഫോ​ര്‍ എ​ക്‌​സ​ല​ന്‍സ് ഇ​ന്‍ എ.​ഐ തു​ട​ങ്ങാ​ൻ ര​ണ്ട് കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി. സെ​ന​റ്റ് യോ​ഗ​ത്തി​ല്‍ സി​ന്‍ഡി​ക്കേ​റ്റ് ധ​ന​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ഡ്വ. പി.​കെ. ഖ​ലീ​മു​ദ്ദീ​നാ​ണ് ബ​ജ​റ്റ​വ​ത​രി​പ്പി​ച്ച​ത്. 624.28 കോ​ടി രൂ​പ വ​ര​വും 623.92 കോ​ടി രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്.

വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നാ​യി 55.25 കോ​ടി രൂ​പ ഉ​ള്‍ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. പ​ഠ​ന​വ​കു​പ്പു​ക​ള്‍ക്ക് വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ര്‍ണി​ച്ച​റു​ക​ളും വാ​ങ്ങാ​ൻ 72.75 ല​ക്ഷം രൂ​പ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി 1.21 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. ഗ​വേ​ഷ​ണ സെ​മി​നാ​റു​ക​ള്‍ക്ക് 2.7 കോ​ടി രൂ​പ, ഗ​വേ​ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് 5.89 കോ​ടി രൂ​പ, വി​ദ്യാ​ർ​ഥി യൂ​നി​യ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് 1.25 കോ​ടി, പ​ഠ​ന​വ​കു​പ്പ് യൂ​നി​യ​ന് 13.5 ല​ക്ഷം രൂ​പ, ഫെ​ലോ​ഷി​പ്പു​ക​ള്‍ക്ക് 4.5 കോ​ടി, മെ​റി​റ്റ് സ്‌​കോ​ള​ര്‍ഷി​പ്പി​ന് 25 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യും വ​ക​യി​രു​ത്തി. 14,712 ബി​രു​ദ​ങ്ങ​ള്‍ക്ക് അം​ഗീ​കാ​രം ന​ല്‍കി. 606 ഡി​പ്ലോ​മ, 13,576 ഡി​ഗ്രി, 448 പി.​ജി., 82 പി.​എ​ച്ച്.​ഡി. എ​ന്നി​വ ഉ​ള്‍പ്പെ​ടെ​യാ​ണി​ത്. സി​ന്‍ഡി​ക്കേ​റ്റം​ഗ​ങ്ങ​ളാ​യ അ​ഡ്വ. എ​ല്‍.​ജി. ലി​ജീ​ഷ്, ടി.​ജെ. മാ​ര്‍ട്ടി​ന്‍ എ​ന്നി​വ​ര്‍ റി​പ്പോ​ര്‍ട്ട​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - University budget: Rs 2 crore for Center for Excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.