ദി ബി സ്ക്കൂൾ ഇന്റർനാഷണൽ എജുക്കേഷൻ സമ്മിറ്റ് 18 ന്

കോഴിക്കോട് : ദി ബി സ്ക്കൂൾ ഇന്റർനാഷണൽ +2/ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എജുക്കേഷൻ സമ്മിറ്റ്, 'ടിബിഐ ലണ്ടൻ ബ്രിഡ്ജ്' ജൂൺ 18 ന് കോഴിക്കോട് ടാഗോർ ഹാളിൽ നടക്കും. രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ച്​ വരെ നടക്കുന്ന സൗജന്യ പ്രോഗ്രാമിൽ ഇന്റർനാഷണൽ എജുക്കേഷൻ സിസ്റ്റം, ആപ്ലിക്കേഷൻ ലേണിങ്​, ക്രിയേറ്റീവ് എജുക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഇന്റർനാഷണൽ എജുക്കേഷൻ രംഗത്തെ പ്രമുഖരും കരിയർ കൺസൽറ്റന്റുമാരും പങ്കെടുക്കും. മലബാറിലെ ആദ്യ ഇന്റർനാഷണൽ ബിസിനസ് സ്ക്കൂളാണ് കോട്ടക്കലിൽ സ്ഥിതി ചെയ്യുന്ന ദി ബി സ്ക്കൂൾ ഇന്റർനാഷണൽ. മാനേജ്‌മൻെറ്, ഇന്റീരിയർ ഡിസൈനിംഗ്, ലോജിസ്റ്റിക്സ്, തുടങ്ങി കാലഘട്ടത്തിനതീതമായ നിരവധി കോഴ്‌സുകളാണ് ടിബിഐ ഒരുക്കിയിരിക്കുന്നത്. താഴെ നൽകിയിരിക്കുന്ന നമ്പറിൽ രജിസ്‌ട്രേഷൻ പൂർത്തീകരിക്കാമെന്നും സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ടി.ബി.ഐ ഡയറക്ടർമാരായ ശിഹാബുദ്ദീൻ പന്തക്കൻ, ഫൈസൽ. പി. സയിദ്, ജാബിർ തുടങ്ങിയവർ അറിയിച്ചു. ഫോാൺ: 91 9846 15 7474, 9539 15 7474

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.