പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

ചങ്ങരംകുളം: മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച ശേഷം പത്താം ക്ലാസ് വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ നടുവട്ടം സ്വദേശിയായ യുവാവിനെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. എടപ്പാൾ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപം താമസിക്കുന്ന മാടമ്പി വളപ്പിൽ അമീർ അലി (30) ആണ് അറസ്റ്റിലായത്. കെട്ടിടനിർമാണ തൊഴിലാളിയായ അമീർ അലി മൂന്ന് മാസം മുമ്പാണ് 16കാരിക്ക് മൊബൈൽ ഫോൺ നമ്പർ കൈമാറിയത്. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ പെൺകുട്ടി മാത്രമാണെന്ന് മനസ്സിലാക്കിയ യുവാവ് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും വീട്ടുകാർ ചങ്ങരംകുളം പൊലീസിന് പരാതി നൽകുകയും ചെയ്തു. ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ മേൽനോട്ടത്തിൽ എസ്.ഐ രാജേന്ദ്രൻ, എസ്.സി.പി.ഒ ഷിജു, സി.പി.ഒമാരായ ജെറോം, സുജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ പ്രകാരം കേസെടുത്ത്​ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.