എൽ.എസ്.എസ്, യു.എസ്.എസ്: കരുവാരകുണ്ടിൽ 133 പേർക്ക്

കരുവാരകുണ്ട്: എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ കരുവാരകുണ്ടിന് വിജയത്തിളക്കം. 107 എൽ.എസ്.എസും 26 യു.എസ്.എസും നേടിയാണ് വണ്ടൂർ ഉപജില്ലയിൽ തന്നെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾ മികച്ചുനിന്നത്. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 16ഉം നജാത്ത് ഓർഫനേജ് യു.പി സ്കൂളിലെ ഒമ്പതും പഴയകടക്കൽ ജി.യു.പി സ്കൂളിലെ ഒരാളും യു.എസ്.എസ് നേടി. 30 പേരെ എൽ.എസ്.എസിന് യോഗ്യരാക്കി തരിശ് ജി.എൽ.പി സ്കൂൾ ജില്ലയിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഇരിങ്ങാട്ടിരി എ.എം.എൽ.പിയിൽ 24, പുന്നക്കാട് മോഡൽ ജി.എൽ.പിയിൽ 21, പുൽവെട്ട ജി.എൽ.പിയിൽ എട്ട്, കൊയ്ത്തക്കുണ്ട് ജി.എൽ.പിയിൽ ആറ്, കേരള ജി.യു.പിയിൽ ആറ്, കിഴക്കെത്തല ജി.എൽ.പിയിൽ അഞ്ച്, മഞ്ഞൾപാറ ബദൽ സ്കൂളിൽ ഒന്ന് എന്നിങ്ങനെയാണ് എൽ.എസ്.എസ് നേട്ടം. വിജയികളെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.