പെൻഷൻ വിതരണ പദ്ധതി 129 മാസം പൂർത്തിയാക്കി

പെൻഷൻ വിതരണ പദ്ധതി 129 മാസം പൂർത്തിയാക്കി ചാവക്കാട്: കടപ്പുറം ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രതിമാസ പെൻഷൻ വിതരണ പദ്ധതി 129 മാസം പൂർത്തിയാക്കിയതിന്‍റെ ഉദ്​ഘാടനം അമേരിക്കൻ പ്രവാസി മലയാളി ടി.ഐ. സൈനുൽ ആബിദ് നിർവഹിച്ചു. ഷെൽട്ടർ പ്രസിഡൻറ്​ ടി.കെ. ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു. നാഹിദ യൂസഫ് മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി പി.കെ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരികളായ കെ. ശംസുദ്ദീൻ ഹാജി, സി.ബി.എ. ഫത്താഹ്, പി.കെ. അക്ബർഷ, പി.കെ. ഷറഫുദ്ദീൻ, എ.കെ. ശാഹു, പി.ബി. ഉമൈർ, കെ.ഐ. നൂർദ്ദീൻ, കെ.എം. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.