ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം ഏപ്രിലിൽ എടപ്പാളില്‍ ഒന്ന് മുതൽ മൂന്ന് വരെയാണ് സമ്മേളനം എടപ്പാള്‍: ഡി.വൈ.എഫ്.ഐയുടെ 15മത് ജില്ല സമ്മേളനം ഏപ്രില്‍ ഒന്ന് മുതൽ മൂന്ന് വരെ എടപ്പാളില്‍ നടക്കും. സമ്മളന വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ഏപ്രില്‍ ഒന്നിന് പൊതുസമ്മേളനം നടക്കും. രണ്ട്, മൂന്ന് തീയതികളിലാണ് പ്രതിനിധി സമ്മേളനം. 358 പ്രതിനിധികളാണ് രണ്ടുദിവസത്തെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. സമ്മേളന ഭാഗമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 23ന് ഭഗത്സിങ് രക്തസാക്ഷി ദിനം പതാകദിനമായി ആചരിക്കും. മാര്‍ച്ച് 14 മുതല്‍ 26 വരെ ആ പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം മുഴുവന്‍ ശേഖരിച്ച് സംസ്കരിക്കും. എടപ്പാള്‍ വള്ളത്തോള്‍ കോളജില്‍ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗം സി.പി.എം ജില്ല കമ്മിറ്റിയംഗം വി.പി. അനില്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് ശ്യാം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മുബഷിര്‍ സമ്മേളന വിവരങ്ങള്‍ വിശദീകരിച്ചു. ജില്ല കമ്മിറ്റിയംഗം പി. ജ്യോതിഭാസ്, സി.പി.എം എടപ്പാള്‍ ഏരിയ സെക്രട്ടറി ടി. സത്യന്‍, സി.പി.എം പൊന്നാനി ഏരിയ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീന്‍, ഇടതുപക്ഷ സഹയാത്രികന്‍ ഡോ. പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി, ഇ.എന്‍. മോഹന്‍ദാസ്, കെ.ടി. ജലീല്‍ എം.എൽ.എ, ജില്ല കമ്മിറ്റിയംഗങ്ങളായ പി. ജ്യോതിഭാസ്, എം.എം. നാരായണന്‍ എന്നിവരാണ് സമ്മേളനത്തിന്റെ രക്ഷാധികാരികള്‍. പി. നന്ദകുമാര്‍ എം.എൽ.എ (ചെയർ), മുബഷീര്‍ (ജന. കൺ), ടി. സത്യന്‍, പി.കെ. ഖലീമുദ്ദീന്‍, എം. മുസ്തഫ, എം.ബി. ഫൈസല്‍, ബി.ജി. ശ്രീജിത്ത്, ഷിനീഷ് കണ്ണത്ത് (കണ്‍), സി. രാമകൃഷ്ണന്‍ (ട്രഷ). ഡി.വൈ.എഫ്.ഐ എടപ്പാള്‍ ബ്ലോക്ക് സെക്രട്ടറി ബി.ജി. ശ്രീജിത്ത് സ്വാഗതവും പ്രസിഡന്റ് എ. സിദ്ദീഖ് നന്ദിയും പറഞ്ഞു. Photo: MPW EDPL ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപവത്കരണ യോഗം വി.പി. അനില്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.