തൃശൂര്‍: ജില്ല കോൺഗ്രസ് നേതൃസംഗമത്തിൽ പ്രവർത്തകർക്കെതിരെ തുറന്നടിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ പ്രവര്‍ത്തനരീതി മാറണമെന്നും സേവനം കൊണ്ടും വിനയം കൊണ്ടും മാത്രമാണ് കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയുകയെന്നും കെ. സുധാകരന്‍ പറഞ്ഞു. പ്രവർത്തിക്കാൻ കഴിയാത്തവർ വേറെ ഏതെങ്കിലും തൊഴിലെടുത്ത് ജീവിക്കുകയാണ് നല്ലത്. ഈ പാര്‍ട്ടി വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നമ്മള്‍ മാറണം. അല്ലെങ്കില്‍ കാലം നമ്മെ മാറ്റും. അപ്പോള്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ മുന്നോട്ടുവരണം. പാരമ്പര്യവും സർവിസും കൊണ്ട് കാര്യമില്ല. മേയ് 31നുള്ളില്‍ ജില്ലയിലെ സി.യു.സികളുടെ രൂപവത്കരണം പൂര്‍ത്തിയാക്കണം. അംഗത്വം ചേര്‍ക്കാത്തവര്‍ താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ ഭാരവാഹികളായി ഉണ്ടാകില്ല. ജോലി ചെയ്യുന്നവര്‍ക്കായിരിക്കും അംഗീകാരമെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.