പരിഗണനക്ക് നന്ദിയെന്ന് അനസ് കൊണ്ടോട്ടി: സംസ്ഥാനത്തിനും രാജ്യത്തിനും കാല്‍പന്ത് കളിയില്‍ മികച്ച നേട്ടങ്ങളുണ്ടാക്കിയ അനസ് എടത്തൊടികയെ ചേര്‍ത്തുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വിസില്‍ അനസിന് അര്‍ഹമായ തസ്തികയില്‍ ജോലി നല്‍കുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. അനസിനെ സർക്കാർ സർവിസിലേക്ക് പരിഗണിക്കണമെന്ന ആവശ്യത്തിൽ തുടർനടപടികളില്ലാത്തതിനെ തുടർന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. അനസിന് സർക്കാർ ജോലി ലഭിച്ചില്ലെന്ന് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഫുട്ബാള്‍ മൈതാനങ്ങളില്‍ നിറസാന്നിധ്യമായ അനസിന് പരിഗണന ലഭിച്ചില്ലെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെയാണ് കായിക താരങ്ങള്‍ക്കുള്ള തൊഴില്‍ പട്ടികയില്‍ അനസിന്‍റെ പേര് മന്ത്രി പ്രഖ്യാപിച്ചത്. സര്‍ക്കാറിന്‍റെ പരിഗണനക്ക് നന്ദിയെന്ന് അനസ് പ്രതികരിച്ചു. കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിലെ മുണ്ടപ്പലം സ്വദേശിയായ അനസ് ദേശീയതലത്തില്‍വരെ മലപ്പുറത്തിന്റെ ഫുട്ബാള്‍ പെരുമ വിളിച്ചറിയിച്ച താരമാണ്. 2010ല്‍ കേരളത്തിനായി സന്തോഷ് ട്രോഫി ടീമിലിടം ലഭിച്ചതു മുതല്‍ ദേശീയ താരമെന്ന നിലയിലുള്ള അനസിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. 2016 മുതല്‍ 20 വരെ ദേശീയ ടീമിന്റെ ഭാഗമായ താരം ഏഷ്യന്‍ കപ്പ്, ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ രാജ്യത്തെ കളിക്കളത്തില്‍ പ്രതിനിധീകരിച്ചു. ഐ-ലീഗ്, ഐ.എസ്.എല്‍ ചാമ്പ്യന്‍ഷിപ്പുകളിലും സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.