കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം നടുവട്ടത്ത്

വലിയപറപ്പൂർ: മേയ് 14, 15 തീയതികളിൽ നടുവട്ടം എ.യു.പി സ്കൂളിൽ നടക്കുന്ന ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ല സമ്മേളന സ്വാഗത സംഘം വിപുലീകരണ യോഗം നടുവട്ടം എ.യു.പി സ്കൂളിൽ നടന്നു. ജില്ല പ്രസിഡന്‍റ്​ ജയ് സോമനാഥ്, സെക്രട്ടറി അംബുജ, സംസ്ഥാന സെക്രട്ടറി രമേശ് കുമാർ, എം.എൻ. സജി, സജി ജേക്കബ്, പഞ്ചായത്ത് മെംബർമാരായ ജയചിത്ര, സരിത, ഭാരത് സ്കൗട്ട് ആൻഡ്​ ഗൈഡ് സബ് ജില്ല സെക്രട്ടറി അനൂപ്, കുറ്റിപ്പുറം മേഖല പ്രസിഡന്‍റ്​ സുധീഷ് കുമാർ, ജനറൽ കൺവീനർ രാജലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു. അനുബന്ധമായി കാടാമ്പുഴയിൽ ബാലോത്സവവും എടയൂരിൽ ചലച്ചിത്രപ്രദർശനവും ഇരിമ്പിളിയം, വളാഞ്ചേരി എന്നിവിടങ്ങളിൽ സെമിനാറുകളും നടുവട്ടത്ത് ലഹരിക്കെതിരെ കൂട്ട ചിത്രം വരയും കുറ്റിപ്പുറത്ത് ക്ലാസ് ലൈബ്രറി വിപുലീകരണവും നടത്താൻ തീരുമാനിച്ചു. ലഘുഭക്ഷണ ഫണ്ടിലേക്കുള്ള ആദ്യവിഹിതം കെ. പ്രേംരാജ് സ്വാഗത സംഘം ചെയർമാന് കൈമാറി. ചെയർമാൻ വി.കെ. രാജീവ് അധ്യക്ഷത വഹിച്ചു. എ. മോഹൻദാസ് സ്വാഗതവും പി. വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.