ശങ്കരനാരായണന്‍ യു.ഡി.എഫിന്​ ശക്തിപകര്‍ന്ന നേതാവ്​ -കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കണ്‍വീനറും ഗവര്‍ണറുമായിരുന്ന കെ. ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി അനുശോചിച്ചു. ഏഴു പതിറ്റാണ്ടു കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അദ്ദേഹം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു. മികച്ച ഭരണാധികാരിയും സംഘാടകനുമായി മാതൃക കാഴ്ചവെച്ച ശങ്കരനാരായണന്‍ കേരളത്തില്‍ യു.ഡി.എഫിനെ കെട്ടുറപ്പുള്ളതാക്കി. മികച്ച ധനമന്ത്രിയായിരുന്നു. മതേതര ജനാധിപത്യ ശക്തിക്കായി അദ്ദേഹം കൈകോര്‍ത്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.