ഇരിങ്ങപ്പുറത്ത് വില്ലേജ് ഓഫിസ് വേണം-സി.പി.ഐ

ഇരിങ്ങപ്പുറത്ത് വില്ലേജ് ഓഫിസ് വേണം -സി.പി.ഐ ഗുരുവായൂർ: ഗുരുവായൂർ -ഇരിങ്ങപ്പുറം ഗ്രൂപ് വില്ലേജ് വിഭജിച്ച് ഇരിങ്ങപ്പുറത്ത് വില്ലേജ് ഓഫിസ് നിർമിക്കണമെന്ന് സി.പി.ഐ പൂക്കോട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല എക്സിക്യൂട്ടിവ് അംഗം കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എ.കെ. സുബ്രഹ്മണ്യൻ പതാക ഉയർത്തി. ടി.കെ. രാജീവ്, അനീഷ്മ ഷനോജ്, വിവേക് കെ. വിനോദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ, ജില്ല കമ്മിറ്റിയംഗം സി.വി. ശ്രീനിവാസൻ, കെ.എ. ജേക്കബ്, കെ.കെ. ജ്യോതിരാജ്, അഭിലാഷ് വി. ചന്ദ്രൻ, ഗീത രാജൻ, കെ.ജി. രതീഷ്, മനീഷ് വി. ഡേവിഡ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ.കെ. ജ്യോതിരാജിനെ തിരഞ്ഞെടുത്തു. പൊതുസമ്മേളനം ജില്ല കൗൺസിൽ അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.