ചാവക്കാട്: ഹീമോഫീലിയ രോഗികൾക്കുള്ള മരുന്നുകൾ ഇനി ചാവക്കാട് താലൂക്ക് ആശുപത്രിയിൽനിന്ന് ലഭ്യമാകും. ഇതുവരെ ചാവക്കാട് താലൂക്ക് മേഖലയിലുള്ള ഹീമോഫീലിയ രോഗികൾക്ക് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നിന്നായിരുന്നു മരുന്നുകൾ ലഭിച്ചിരുന്നത്. എൻ.കെ. അക്ബർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് ചാവക്കാട് താലൂക്ക് മേഖലയിലെ ഹീമോഫീലിയ രോഗികൾക്ക് താലൂക്ക് ആശുപത്രിയിൽനിന്ന് മരുന്നുകൾ ലഭ്യമാക്കുന്ന സംവിധാനം നടപ്പായത്. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. യു.ആർ. രാഹുലിന്റെ പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ ലഭ്യമായ ഫാക്ടർ എട്ട് രോഗികൾക്കുള്ള മരുന്നുകൾ ചാവക്കാട് താലൂക്ക് ആശുപത്രിയിൽനിന്ന് തിങ്കളാഴ്ച മുതൽ ബന്ധപ്പെട്ട രേഖകൾ സഹിതം വരുന്നവർക്ക് നൽകിത്തുടങ്ങും. ഫാക്ടർ ഒമ്പത് രോഗികൾക്കുള്ള മരുന്നുകൾ ലഭ്യമാകുന്ന മുറക്ക് വിതരണം ചെയ്യുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ശ്രീജ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.