ഇന്ധന വിലവര്‍ധനവിൽ പ്രതിഷേധം

കൊണ്ടോട്ടി: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാഷനലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് ജില്ല കമ്മിറ്റി കൊണ്ടോട്ടിയില്‍ ധര്‍ണ നടത്തി. നഗരത്തിലെ ഇന്ധന പമ്പിന്​ മുന്നില്‍ നടത്തിയ ധര്‍ണ എന്‍.സി.പി ജില്ല പ്രസിഡന്റ് കെ.പി. രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എല്‍.സി ജില്ല പ്രസിഡന്റ് ഹുസൈന്‍ വാഴയൂര്‍ അധ്യക്ഷത വഹിച്ചു. വിളയില്‍ സുരേന്ദ്രന്‍, കെ.കെ. ഹംസ, പി.കെ.എം. ഹിബത്തുല്ല, പി. സദാശിവന്‍, വത്സല മേനാത്ത്, ഉണ്ണി ആമയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.