കീഴുപറമ്പ്: എം.എസ്.എം അൻവാർ നഗർ യൂനിറ്റ് സംഘടിപ്പിച്ച പതിനാലാമത് ഖുർആൻ ടാലന്റ് പരീക്ഷ സമാപിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വ്യാഖ്യാനഗ്രന്ഥത്തെ അടിസ്ഥാനമാക്കി യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം പരീക്ഷകൾ നടത്തിയിരുന്നു. വിജയികൾക്കുള്ള അവാർഡുകളും പ്രോത്സാഹന സമ്മാനങ്ങളും ഗ്രാമപഞ്ചായത്ത് അംഗം തസ്‌ലീന ഷബീർ, എം.എസ്.എം ജില്ല സെക്രട്ടറി ഫഹീം ആലുക്കൽ, എ.ഐ.എ കോളജ് പ്രിൻസിപ്പൽ ശാക്കിർബാബു കുനിയിൽ, കെ.എൻ.എം മർകസുദ്ദഅ്‌വ അൻവാർ നഗർ യൂനിറ്റ് പ്രസിഡന്‍റ് കെ.പി. ഉമ്മർ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു. കെ.ടി. യൂസുഫ്, പി. നവാസ്, എം.പി. അബ്ദുറഹൂഫ്, പി.കെ. അൻവർ, കെ.പി. മുഹ്സിൻ തുടങ്ങിയവർ പരീക്ഷക്ക് നേതൃത്വം നൽകി. ME ARKD MSM EXAM NEWS വിജയികൾക്കുള്ള ഉപഹാരം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് അംഗം പി.പി. തസ്‌ലീന ശബീർ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.