തായാട്ടില്‍ അബ്ദുറഹ്മാന്റെ വിയോഗം: നഷ്ടമായത് മത സാമൂഹിക മേഖലകളിലെ നിറസാന്നിധ്യം പുറത്തൂർ: 70 വര്‍ഷത്തിലധികം ഒരുനാടിന്റെ മത സാമൂഹിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന മുട്ടനൂര്‍ തായാട്ടില്‍ അബ്ദുറഹ്മാന്റെ (86) വിയോഗം നാടിനു നികത്താനാകാത്ത നഷ്ടമായി. കുറുമ്പടി ഇസ്ലാമിക് കൾചറൽ സൊസൈറ്റി, ചേന്നര ഇസ്ലാമിക് മിഷന്‍ ട്രസ്റ്റ്, കുറുമ്പടി അൽ മദ്റസത്തുൽ ഇസ്ലാമിയ, പലിശരഹിത ബാങ്ക്, സകാത് കമ്മിറ്റി എന്നിവയുടെ സ്ഥാപക ഭാരവാഹിയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി മുന്‍ ഏരിയ പ്രസിഡന്റായിരുന്നു. കേരള ജമാഅത്തെ ഇസ്ലാമി സ്ഥാപക നേതാക്കന്മാരായ വി.പി. മുഹമ്മദലി, ടി. മുഹമ്മദ്, അബ്ദുല്‍ അഹദ് തങ്ങള്‍ തുടങ്ങിയവരോടൊപ്പം പ്രാദേശിക ജമാഅത്തിന്റെ നാസിമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആതുര ശുശ്രൂഷ രംഗത്തും രോഗി പരിചരണത്തിലും വലിയ മാതൃകയായിരുന്നു. കുറുമ്പടി, എന്‍.ഒ.സിപ്പടി എന്നിവിടങ്ങളില്‍ വ്യാപാരിയായിരുന്നു. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മുട്ടനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, ജില്ല നേതാക്കളായ ഹബീബ് ജഹാന്‍, ഡോ. നാസര്‍ കുരിക്കള്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഗണേഷ് വടേരി, മണ്ഡലം പ്രസിഡന്റ് കെ. ഇബ്രാഹിംകുട്ടി, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എം. അബ്ദുല്ലക്കുട്ടി, കെ.എന്‍.എം ജില്ല സെക്രട്ടറി എന്‍. കുഞ്ഞിപ്പ, മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി എന്നിവര്‍ അനുശോചിച്ചു. ചെറുപ്പം മുതലേ നാടിനും പ്രസ്ഥാനത്തിനും വേണ്ടി നീക്കിവെച്ച സമര്‍പ്പിത ജീവിതമായിരുന്നു അബ്ദുറഹ്മാന്റേതെന്ന് എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.