കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ തിരൂരിലും മലപ്പുറത്തും പുതിയ എക്സ്പീരിയൻസ് സെന്‍ററുകൾ ആരംഭിച്ചു. കേരളത്തിലെ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കൊയെൻകോ എനർജി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് രണ്ട് ഷോറൂമുകൾ തുറന്നത്. കൊച്ചി, കോഴിക്കോട്, തിരുവന്തപുരം സെന്‍ററുകൾ ഉൾപ്പെടെ നിലവിൽ കേരളത്തിൽ ഏഥറിന് അഞ്ച് റീടെയിൽ സ്റ്റോറുകളും 30 ഏഥർ ഗ്രിഡ് പോയന്‍റുകളുമുണ്ട്. എക്സ്പീരിയൻസ് സെന്‍റർ സന്ദർശിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് ഏഥർ എനർജിയുടെ വെബ്സൈറ്റിൽ ടെസ്റ്റ് റൈഡ് സ്ലോട്ടുകൾ ബുക്ക് ചെയ്യാം. തിരൂരിലും മലപ്പുറത്തും 450 എക്സിന് ഫെയിം 2 റിവിഷന് ശേഷമുള്ള എസ്‌ഷോറൂം വില 1,52,401 രൂപയും ഏഥർ പ്ലസ്സിന് 1,33,391 രൂപയുമാണ്. ATHER photo കൊയൻകോ എനർജിക്ക് കീഴിൽ മലപ്പുറം വാറങ്കോട്ടാരംഭിച്ച ഏതൻ സ്കുട്ടറുകളുടെ ഷോറൂം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടർമാരായ പി.പി. നൗഷിഖ്, അസീബ് മുഹമ്മദ് എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.