കാരാട്: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണമായ സംഭവങ്ങളിലൊന്നായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയില്‍ പിടഞ്ഞുമരിച്ച ധീരരക്തസാക്ഷികളെയും പരിക്കേറ്റവരെയും അനുസ്മരിച്ച് ടാസ് തിരുത്തിയാട് ജാലിയൻവാലാബാഗ് ദിനാചരണം നടത്തി. മുന്‍ സൈനികനും മലപ്പുറം സൈനിക കൂട്ടായ്മ അമരക്കാരനുമായ ഹരീഷ് വാഴയൂർ മുഖ്യപ്രഭാഷണം നടത്തി. ടാസ് പ്രസിഡന്‍റ് ഹാരിസ് ഉമ്മത്ത് അധ്യക്ഷത വഹിച്ചു. മുനീര്‍ മുറാദ്, റഫീഖ് ഉമ്മത്ത്, കൃഷോബ്, കൃഷ്ണന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.