എടപ്പാൾ: തവനൂർ അയങ്കലം-എടപ്പാൾ റോഡിൽ പുതുക്കിപ്പണിയുന്ന കുണ്ടയാർ പാലത്തിന്‍റെ പൈലിങ് പ്രവൃത്തികൾ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് പൈലിങ് ജോലികൾ തുടങ്ങിയത്. ഇരുഭാഗങ്ങളിലുമായി എട്ട് പൈലിങ്ങാണ് ചെയ്യുന്നത്. ഒരു മാസത്തിനകം ഇത് പൂർത്തിയാക്കും. കാലവർഷത്തിന് മുമ്പ് ക്യാപിന്‍റെ പ്രവൃത്തികൂടി പൂർത്തിയാക്കും. മഴക്കാലത്തിന് ശേഷമേ തൂണിന്‍റെ പ്രവൃത്തി ആരംഭിക്കൂ. പാലത്തിന് ബലക്ഷയം നേരിട്ടതോടെയാണ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊളിച്ചുനീക്കി പുതിയ പാലം നിർമിക്കുന്നത്. റോഡ് നവീകരണവും പാലം നിർമാണവും ഉൾപ്പെടെ ആറ് കോടി രൂപയാണ് വകയിരുത്തിയത്. 170 മീറ്റർ നീളത്തിലും ഏഴര മീറ്റർ വീതിയിലുമാണ് പുതിയ പാലം യാഥാർഥ്യമാക്കുന്നത്. നടപ്പാതയും ഉണ്ടാക്കും. നിർമാണം നടക്കുന്നതിനാൽ ഇതുവഴി ഗതാഗതം പൂർണമായി നിരോധിച്ചു. പാലം പണി പൂർത്തിയാക്കാൻ കാലതാമസം എടുക്കുമെന്നതിനാൽ യാത്രക്കാർക്ക് സഞ്ചരിക്കാൻ ബദൽ മാർഗമെന്ന ആവശ്യം നടപ്പായില്ല. പഴയ ബ്ലോക്ക്, പെരുമ്പറമ്പ് മേഖലയിൽനിന്ന് കാലടി മേഖലയിലേക്ക് എത്താനുള്ള പ്രധാന പാതയിലെ പാലമാണ് പൊളിച്ചത്. വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന പല റോഡുകളും ശോച്യാവസ്ഥയിലാണ്. രണ്ട് മാസം കഴിയുന്നതോടെ മഴക്കാലം ആരംഭിക്കും. ഇതോടെ പാലത്തിന് താഴെ വെള്ളക്കെട്ട് രൂപപ്പെടും. ഇതിനാൽ നിർമാണം പൂർത്തിയാക്കാൻ കാലതാമസമെടുക്കും. സ്കൂൾ പ്രവർത്തിക്കുന്നതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ വലയുന്നു. MP EDP L കുണ്ടയാർ പാലത്തിൽ പൈലിങ് പ്രവൃത്തി ആരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.