പയ്യനാട് മേഖലയിൽ വ്യാപക നാശം

മഞ്ചേരി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും . നിരവധി മരങ്ങൾ കടപുഴകി. വാഴ കൃഷിയും നശിച്ചു. കച്ചേരിപ്പടി കുന്നുമ്മൽ നഫീസയുടെ വീടിന്​ മുകളിലേക്ക് തെങ്ങ് വീണ്​ മേൽക്കൂര തകർന്നു. പാറമ്മൽ ബഷീർ, വടക്കാങ്ങര കമാൽ മാസ്റ്റർ, കൂരിമണ്ണിൽ ജമാൽ എന്നിവരുടെ തെങ്ങുകളും റബർ, വാഴ കൃഷികളും നശിച്ചു. വൈദ്യുതി ലൈനുകൾ തകരാറിലായതിനാൽ പ്രദേശത്ത് ഒരു ദിവസം മുഴുവൻ വൈദ്യുതി തടസ്സപ്പെട്ടു. ഞായറാഴ്ച വൈകീട്ടോടെയാണ് പുനഃസ്ഥാപിച്ചത്. me maram : പയ്യനാട് കച്ചേരിപ്പടിയിൽ ശക്തമായ കാറ്റിൽ കുന്നുമ്മൽ നഫീസയുടെ വീടിന്​ മുകളിൽ വീണ തെങ്ങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.