അഭിഭാഷകനെ കൈയേറ്റം ചെയ്ത എ.എസ്.ഐക്കും വളന്റിയർക്കു​മെതിരെ കേസ്​

തേഞ്ഞിപ്പലം: യുവ അഭിഭാഷകനെ കൈയേറ്റം ചെയ്ത സംഭവത്തിൽ അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്‌പെക്ടർക്കും പൊലീസ് വളന്റിയർക്കും എതിരെ കേസ്​. തേഞ്ഞിപ്പലം എ.എസ്.ഐ രവീന്ദ്രനും വളന്റിയർ വിനോദ് തെക്കേടത്തിനുമെതിരെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി.പി. സവിതയാണ്​ കേസെടുത്തത്. ബാർ കൗൺസിൽ നൽകിയ പരാതിയിലാണ്​ നടപടി. കഴിഞ്ഞ വർഷം മേയ് 13ന്​ ഈദുൽ ഫിത്​ർ ദിനത്തിലാണ് സംഭവം. കോവിഡ്​ നിയന്ത്രണ സമയത്ത് പരപ്പനങ്ങാടി ബാറിലെ അഭിഭാഷകനായ മഹിർ അലി താഴെ ചേളാരിയിലെ ഓഫിസിൽനിന്ന് കേസ് ഫയൽ എടുത്ത് വീട്ടിലേക്ക്​ വരുകയായിരുന്നു. സ്കൂട്ടറിൽ പോകവേ ചേളാരി ഐ.ഒ.സിക്ക് മുന്നിൽ വാഹനം തടഞ്ഞുനിർത്തുകയും അസഭ്യം പറഞ്ഞെന്നുമായിരുന്നു പരാതി. മനുഷ്യാവകാശ കമീഷനും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.