യു.ഡി.എഫ് ജനപ്രതിനിധി കലക്ടറേറ്റ് ധർണ നാളെ

മലപ്പുറം: പ്രാദേശിക ഭരണകൂടങ്ങൾക്ക് ആവശ്യാനുസരണം ഫണ്ട് നൽകാതെയും അധിക ഭാരം അടിച്ചേൽപിച്ചും അധികാരങ്ങൾ കവർന്നെടുത്തും ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും യു.ഡി.എഫ് ജനപ്രതിനിധികൾ ചൊവ്വാഴ്ച രാവിലെ 10ന് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. ഓരോ വർഷം പിന്നിടുമ്പോഴും വികസന ആവശ്യങ്ങൾ വർധിച്ചു വരുന്നതിന് അനുസരിച്ച് പദ്ധതി വിഹിതം കൂട്ടുന്നതിനു പകരം സംസ്ഥാന സർക്കാർ നൽകുന്ന ഗ്രാന്‍റുകൾ കുറച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്ന് മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി യു.എ ലത്തീഫ് എം.എൽ.എയും ഡി.സി.സി പ്രസിഡന്‍റ്​ വി.എസ് ജോയിയും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.