ALERT പോത്തുകല്ലില്‍ റിങ് കമ്പോസ്റ്റ് പദ്ധതിക്ക് തുടക്കം എടക്കര: പോത്തുകല്‍ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി റിങ് കമ്പോസ്റ്റ് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.എ. തോമസ്, മുസ്തഫ പാക്കട എന്നിവര്‍ സംസാരിച്ചു. വി.ഇ.ഒ നിഷ പദ്ധതി വിശദീകരിച്ചു. എല്ലാ വീടുകളിലും റിങ് കമ്പോസ്റ്റ് യൂനിറ്റുകള്‍ ആരംഭിച്ച് പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം വീടുകളിലെ പച്ചക്കറി കൃഷിക്ക് ആവശ്യമായ ജൈവവളം ഉൽപാദിപ്പിക്കൽ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 425 വീടുകളിലാണ് പദ്ധതി ആരംഭിച്ചത്. 2500 രൂപ വിലയുള്ള രണ്ട് റിങ്ങുകള്‍ 250 രൂപ ഗുണഭോക്തൃ വിഹിതം ഈടാക്കിയാണ് നല്‍കുന്നത്. 10.62 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പദ്ധതി നടപ്പാക്കും. mn edk- pothukallu പോത്തുകല്ലില്‍ റിങ് കമ്പോസ്റ്റ് പദ്ധതി പ്രസിഡന്റ് വിദ്യാരാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.