വടക്കാഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിനായി ഇടപെടുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. മെഡിക്കൽ കോളജ് സന്ദർശനം നടത്തവേയായിരുന്നു പ്രതികരണം. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി എം.എൽ.എ വിലയിരുത്തി. ട്രോമ കെയർ, ന്യൂബോൺ ഐ.സി.യു, ന്യൂറോ സർജറി ഐ.സി.യു, കാർഡിയോളജി ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു, ബേൺസ് യൂനിറ്റ്, ലിക്വിഡ് ഓക്സിജൻ ടാങ്ക്, സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, സീവേജ് ട്രീറ്റ്മെന്‍റ് ബ്ലോക്ക്, പി.ജി. ഹോസ്റ്റൽ തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി നേരിൽ കണ്ട് വിലയിരുത്തി. തൃശൂർ മെഡിക്കൽ കോളജിന്‍റെ സമഗ്ര വികസനം ആവശ്യപ്പെട്ട് നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ സബ്മിഷൻ ഉന്നയിച്ചിരുന്നുവെന്നും, അതിൽ ഊന്നിപ്പറഞ്ഞ ചില കാര്യങ്ങൾ നടന്നതായും, മറ്റു പല കാര്യങ്ങളും സർക്കാർ പരിഗണനയിലാണെന്നും എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളജുകൾക്കായി പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള തുക തൃശൂർ മെഡിക്കൽ കോളജിലെ ആവശ്യങ്ങൾക്കനുസരിച്ച് ലഭ്യമാക്കുന്നതിനായി ഇടപെടുമെന്നും എം.എൽ.എ പറഞ്ഞു. രോഗികളുമായും കൂട്ടിരിപ്പുകാരുമായും എം.എൽ.എ സംസാരിച്ചു. ആശുപത്രി അഡ്മിനിസ്ട്രേഷൻ മേധാവികളുമായി ചർച്ച നടത്തി. വരടിയം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ. കൃഷ്ണകുമാർ, തിരൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എ.എൻ. കൃഷ്ണകുമാർ, പെരിങ്ങണ്ടൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.ആർ. ഷാജൻ, അവണൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എൻ.കെ. രാധാകൃഷ്ണൻ, തോംസൺ തലക്കോടൻ, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കെ.കെ. ശൈലജ, മെഡി. കോളജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, കാഷ്വാലിറ്റി സൂപ്രണ്ട് ഡോ. എം. രാധിക, ആർ.എം.ഒ ഡോ. എ.എം. രൺദീപ്, ലെയ്സൺ ഓഫിസർ ഡോ. സി. രവീന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.