ALERT നിലമ്പൂർ: നഗരസഭയിൽ ഭാരതീയ ജൈവകൃഷി പദ്ധതിയുടെ ഭാഗമായി 125 കർഷകർക്ക് സൗജന്യമായി ജൈവവളം വിതരണം ചെയ്തു. ചാണകം സമ്പുഷ്ടീകരിച്ചെടുത്ത വളമാണ് ജൈവകൃഷി ചെയ്യുന്ന കർഷകർക്ക് നൽകിയത്. മൂന്നുവർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി 50 ഹെക്ടർ സ്ഥലത്താണ് കർഷകർ കൃഷി ചെയ്യുന്നത്. നിലമ്പൂർ കൃഷിഭവനിൽ സംഘടിപ്പിച്ച ജൈവവളം വിതരണം നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ബഷീർ അധ‍്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണൻ, കൃഷി ഓഫിസർ റെനീഷ, സ്കറിയ കിനാംതോപ്പിൽ, ശബരീഷൻ തുടങ്ങിയവർ സംസാരിച്ചു. Nilambur photo-6 നിലമ്പൂർ നഗരസഭയിലെ ഭാരതീയ ജൈവകൃഷി പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സൗജന‍്യമായുള്ള ജൈവവള വിതരണം നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.