തൃശൂർ: ഏപ്രിൽ 26, 27 തീയതികളിൽ തൃശൂരിൽ നടക്കുന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 14ാമത് സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗതസംഘം ഓഫിസ് സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. പഴയ നടക്കാവിലുള്ള ബെഫി ജില്ല കമ്മിറ്റി ഓഫിസിലാണ് സ്വാഗതസംഘം ഓഫിസ് പ്രവർത്തിക്കുക. സമ്മേളന ലോഗോ സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ഷാജൻ പ്രകാശനം ചെയ്തു. കേരള ബാങ്ക് ജീവനക്കാരനായ എൻ.ടി. ദീപുവാണ് ലോഗോ തയാറാക്കിയത്. ജില്ല പ്രസിഡന്‍റ് പി.എച്ച്. വിനിത അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ, ജോയന്‍റ് സെക്രട്ടറി ജെറിൻ കെ. ജോൺ, എൻ. സുരേഷ്, കെ.ആർ. സുമഹർഷൻ, കെ.കെ. രജിതമോൾ, ആർ. മോഹന തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി ബി. സ്വർണകുമാർ സ്വാഗതവും വൈസ് പ്രസിഡന്‍റ് വി.കെ. ജയരാജൻ നന്ദിയും പറഞ്ഞു. തുടർന്ന് സാമൂഹിക പരിഷ്കർത്താവ് വി.ടി. ഭട്ടതിരിപ്പാടിന്റെ ജീവിതത്തെ ആസ്പദമാക്കി ഇ.ഡി. ഡേവീസ് രചിച്ച കരിവീട്ടി എന്ന നാടകം പി.ഡി. പൗലോസ് അവതരിപ്പിച്ചു. പടം tcr BEFI
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.