പെരിന്തൽമണ്ണ: പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുവ പഴമള്ളൂർ കണ്ണാർകുഴി ആലുങ്ങൽ ഇർഷാദിനെയാണ് (28) പെരിന്തൽമണ്ണ അഡീഷനൽ സെഷൻസ് പ്രത്യേക കോടതി (പോക്സോ) ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറൽ, പീഡനം എന്നിവക്ക് ഐ.പി.സി നിയമപ്രകാരവും പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയതിന് പോക്സോ നിയമപ്രകാരവുമായാണ് മൂന്ന് ജീവപര്യന്തം. മൂന്നിലും യഥാക്രമം 40,000രൂപ, 60,000 രൂപ, ഒരുലക്ഷം രൂപ എന്നിങ്ങനെ രണ്ടുലക്ഷം രൂപ പിഴയടക്കണം. 2017 ഏപ്രിലിൽ കൊളത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്. കൂലിപ്പണിക്കാരനായ ഇർഷാദ് പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ശാരീരികാസ്വസ്ഥതയെ തുടർന്ന് 2017 ഏപ്രിൽ എട്ടിന് പെൺകുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്. പിന്നീട് നിയമാനുസരണം ഗർഭഛിദ്രം നടത്തി. പെരിന്തൽമണ്ണ ഡിവൈ.എസ്.പിയായിരുന്ന എം.പി. മോഹനചന്ദ്രനാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. സപ്ന ഹാജരായി. mpg pmna1 ഇർഷാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.