ALERT ഭൂമി ലഭ്യമാക്കിയാൽ ബഡ്സ് സ്കൂൾ കെട്ടിടത്തിന് ഫണ്ട് -എം.എൽ.എ കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തിൽ ഭൂമി ലഭ്യമാക്കിയാൽ ബഡ്സ് സ്കൂളിന് കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. ചോക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി. റഊഫ, ബ്ലോക്ക് പഞ്ചായത്തംഗം റസിയ സൈനുദ്ദീൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അറക്കൽ സക്കീർ ഹുസൈൻ, സിറാജുദ്ദീൻ നീലാമ്പ്ര, റഷീദ വൈദ്യർ, പഞ്ചായത്തംഗങ്ങളായ ഷാഹിന ഗഫൂർ, ഷാനി ബഷീർ, പഞ്ചായത്ത് സെക്രട്ടറി യു. സബിത, പരിവാർ ഭാരവാഹിയും മുൻ പഞ്ചായത്തംഗവുമായ അബ്ദുറഹ്മാൻ മാട്ടായി തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. ഉമൈസ് സ്വാഗതം പറഞ്ഞു. Photo ചോക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു kkv binnasesi .jpg ''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.