ട്രാൻസ്ഫോർമർ പണിമുടക്കി; കുടിവെള്ളം നിലച്ചിട്ട് മൂന്നുദിവസം പുലാമന്തോൾ: ചെറുകര പുളിങ്കാവ് പ്ലാന്‍റിലെ ട്രാൻസ്ഫോർമർ പണിമുടക്കിയതിനെ തുടർന്ന് കുടിവെള്ളം നിലച്ചിട്ട് മൂന്നുദിവസം പിന്നിടുന്നു. പെരിന്തൽമണ്ണ നഗരസഭ, അങ്ങാടിപ്പുറം, ഏലംകുളം, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കുടിവെള്ളം നിലച്ചത്. ഇതോടെ ജല അതോറിറ്റിയെ ആശ്രയിക്കുന്നവർ കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്. കേരള വാട്ടർ അതോറിറ്റിയുടെ ഇട്ടക്കടവ് പദ്ധതിയിൽനിന്ന് ചെറുകര പ്ലാന്‍റിലെത്തി ശുചീകരിച്ചാണ് വിവിധ മേഖലകളിൽ കുടിവെള്ളമെത്തിക്കുന്നത്. പ്രധാന ട്രാൻസ്ഫോർമറാണ് പണിമുടക്കിയത്. അറ്റകുറ്റപ്പണി പുരോഗമിക്കുകയാണെന്നും രണ്ട് ദിവസത്തിനകം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാവുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. MCPML: Transformar Panimudakki.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.