പൊന്നാനി: റമദാൻ അടുത്തതോടെ വിപണി കീഴടക്കുകയാണ് വിദേശത്തുനിന്ന് എത്തുന്ന ഈത്തപ്പഴങ്ങൾ. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും തളർച്ചയിലായിരുന്ന ഈത്തപ്പഴ വിപണി ഇത്തവണ ഉണർവിലാണ്. 42 തരം ഈത്തപ്പഴമാണ് വിപണയിൽ ലഭ്യമാവുന്നത്. അജ്വ, ശുക്രിയ, സഫാവി, എലൈറ്റ്, തുനീഷ്യ, മറിയം, നബാട്ട്, ബറാറി, ഇംതിയാസ്, അൾജീരിയ ഫിറ്റ്, ഫറാജ്, ഡിലൻ, ഇഹ്സാൻ തുടങ്ങിയവയാണ് പ്രധാനമായും വിപണിയിലുള്ളത്. 65 മുതൽ 1000 രൂപ വരെയാണ് കിലോക്ക് വിപണിവില. നേരത്തേ നോമ്പ് തുറക്കാൻ ഏറെപേർ ഉപയോഗിച്ചിരുന്ന കാരക്കക്ക് ആവശ്യക്കാർ കുറവാണെങ്കിലും ഈത്തപ്പഴത്തിന് ഡിമാൻഡ് കൂടുകയാണ്. ഈജിപ്ത്, സൗദി, തുനീഷ്യ, ഇറാൻ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഈത്തപ്പഴമെത്തുന്നത്. കഴിഞ്ഞ റമദാനിൽ തളർച്ച നേരിട്ട ഈത്തപ്പഴത്തിന് ഇത്തവണ ആവശ്യക്കാർ ഏറെയാണെന്ന് പൊന്നാനി അങ്ങാടിയിലെ മൊത്തവ്യാപാരി ടി.പി.ഒ. മുജീബ് പറഞ്ഞു. Photo: MP PNN 3: പൊന്നാനിയിലെ ഈത്തപ്പഴ വിപണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.