മലപ്പുറം: സാദിഖലി ശിഹാബ് തങ്ങളുടെ പിൻഗാമിയായി സഹോദരൻ അബ്ബാസലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് ജില്ല പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച ജില്ല ഓഫിസിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങളാണ് പ്രഖ്യാപനം നിർവഹിച്ചത്. ഹൈദരലി ശിഹാബ് തങ്ങൾ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജില്ലയിലെ പാർട്ടി നേതൃസ്ഥാനം ലഭിച്ചത് സാദിഖലി തങ്ങൾക്കായിരുന്നു. ഇതേ കീഴ്വഴക്കം പാലിച്ചാണ് അബ്ബാസലിയും ജില്ലകമ്മിറ്റിയുടെ അമരത്തേക്ക് വരുന്നത്. സാദിഖലി ശിഹാബ് തങ്ങള്‍ ജില്ല പ്രസിഡന്‍റായി ചുമതലയേറ്റതുമുതൽ മലപ്പുറം നിയോജക മണ്ഡലം അധ്യക്ഷനായിരുന്നു അബ്ബാസലി. നേരത്തേ പാണക്കാട് യൂനിറ്റ് പ്രസിഡന്‍റ് പദവി വഹിച്ചിരുന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റും തുടര്‍ച്ചയായി മൂന്നു തവണ സംസ്ഥാന പ്രസിഡന്‍റുമായി. നിരവധി മതസ്ഥാപനങ്ങളുടെ സാരഥിയാണ്. പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ ഇളയ മകനായി 1971ല്‍ ജനനം. പാണക്കാട് യു.പി സ്‌കൂളില്‍നിന്ന് പ്രാഥമിക പഠനം. ദാറുല്‍ ഉലൂം ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പാസായി. കോഴിക്കോട് ഫാറൂഖ് കോളജിൽ പ്രീഡിഗ്രി കഴിഞ്ഞ ശേഷം അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അലീഗഢിൽ പഠിക്കുമ്പോൾ മലയാളി വിദ്യാര്‍ഥികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കൊല്ലം ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍നിന്ന് എം.ബി.എ നേടി. കൊയിലാണ്ടിയിലെ സഖാഫ് ചെറിയകോയ തങ്ങളുടെ മകള്‍ സജ്‌ന സഖാഫാണ് ഭാര്യ. മക്കള്‍: റാജിഹ്, റസാന്‍, സിദ്ഖ്, ആഹില്‍, ഹില്‍യ. mpg abbasali shihab thangal അബ്ബാസലി ശിഹാബ് തങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.