പെരിന്തൽമണ്ണ: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. സ്കൂളുകളിൽ കൗൺസലിങ് നടത്തുക, ക്ലാസ് മുറികളിൽ ചൈൽഡ് ലൈൻ- ഹെൽപ് ലൈൻ നമ്പറുകൾ പ്രദർശിപ്പിക്കുക, പരാതിപ്പെട്ടികൾ സ്ഥാപിക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഇക്കാര്യം വ്യക്തമാക്കി 2013 ഒക്ടോബർ 30ന് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പാലിക്കുന്നില്ലെന്ന് കാണിച്ച് അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷാനവാസ് ബാലാവകാശ സംരക്ഷണ കമീഷൻ മുമ്പാകെ നൽകിയ നിവേദനത്തെ തുടർന്നാണ് പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.