ഓട്ടോ ഡ്രൈവറെ മർദിച്ചയാൾ അറസ്റ്റിൽ

എരുമപ്പെട്ടി: ചിറമനേങ്ങാട് ഓട്ടോ ഡ്രൈവറെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി സ്വദേശി കല്ലുവയൽ ഞായർകുളത്ത് വീട്ടിൽ ജോളിയെയാണ് (54) എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ഇയാളുടെ സഹോദരൻ ജോഷി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പന്നിത്തടം ഓട്ടോ പാർക്കിലെ ഡ്രൈവറായ ചിറമനങ്ങാട് പനവല്ലി വീട്ടിൽ ഷാജിമോനാണ് (53) മർദനമേറ്റത്. കണ്ണൂർ സ്വദേശികളായ പ്രതികൾ ഇവരുടെ പരിചയക്കാരനായ ചിറമനേങ്ങാട് സ്വദേശിയെ അന്വേഷിച്ചാണ് ഇവിടെ എത്തിയത്. ഷാജിമോനെ പാർക്കിൽനിന്ന്​ ചിറമനേങ്ങാട് പ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സ്ഥലം അറിയാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് മർദനത്തിന് ഇടയാക്കിയത്. ജോളിയും ജോഷിയും ചേർന്ന് ഷാജിമോനെ മർദിക്കുകയും കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.