ജനക്ഷേമ പദ്ധതികളുമായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് പഴയന്നൂർ: ജനക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 38.32 കോടി രൂപ വരവും 38.16 കോടി ചെലവും 16.30 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ് പി. പ്രശാന്തി അവതരിപ്പിച്ചത്. പാവപ്പെട്ടവരുടെ ഭവന നിർമാണത്തിനായി 2.75 കോടിയും കാർഷിക മേഖലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ കൂടി ഉൾപ്പെടുത്തി 18 കോടിയും ആരോഗ്യ മേഖല ശക്തിപ്പെടുത്താൻ രണ്ട് കോടിയും വനിത ക്ഷേമത്തിനായി ഒരുകോടിയും അടിസ്ഥാന സൗകര്യ വികസനത്തിനായി 1.35 കോടിയുമടക്കം അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ടൂറിസം സാധ്യത ഉൾക്കൊണ്ട് കാർഷിക ടൂറിസം, തീർഥാടന ടൂറിസം, സിനിമ ഷൂട്ടിങ് ലൊക്കേഷനുകൾ എന്നിങ്ങനെ പ്രാദേശിക ടൂറിസം പദ്ധതികൾ ആവിഷ്കരിക്കും. ബ്ലോക്ക് പരിധിയിലെ പ്രകൃതിരമണീയമായ പ്രദേശങ്ങളെ ഉൾപ്പെടുത്തി ടൂറിസം ഇടനാഴി ഈ പഞ്ചവത്സര പദ്ധതിയിൽ യാഥാർഥ്യമാക്കുമെന്ന് ബജറ്റിൽ പറയുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. അഷറഫ്, അധ്യക്ഷന്മാരായ കെ.പി. ശ്രീജയൻ, അരുൺ കാളിയത്ത്, എം.വി. സുചിത്ര, ബ്ലോക്ക് ജനപ്രതിനിധികളായ പി.എ. അനീഷ്, ഗീത, ഷിജിത സൂസൻ അലക്സ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി. തങ്കമ്മ, കെ. ശശിധരൻ, ബി.ഡി.ഒ എ. ഗണേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.