ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് ആരോഗ്യ, ടൂറിസം മേഖലക്ക് മുൻഗണന ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ ആരോഗ്യ, ടൂറിസം മേഖലക്ക് മുൻഗണന. 48.88 കോടി വരവും 48.68 കോടി ചെലവും 20.46 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി അവതരിപ്പിച്ചത്. ബജറ്റില്‍ സേവന മേഖലക്ക് മാത്രം 27.91 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പശ്ചാത്തല മേഖല, ഉൽപാദന മേഖല, ഭവന നിർമാണം, മാലിന്യ നിർമാർജന പദ്ധതികൾ, കളിസ്ഥലം ഉൾപ്പെടെ ക്ലബുകൾക്കും വായനശാലകൾക്കും യുവജനക്ഷേമ പരിപാടികൾ, ക്ഷീരകർഷക വികസനം ഉൾപ്പെടെ കാർഷികരംഗത്ത് വികസനം, വൃദ്ധ വികലാംഗ ശിശുക്ഷേമം തുടങ്ങിയ എല്ലാ മേഖലക്കും ബജറ്റിൽ പരിഗണന നല്‍കിയിട്ടുണ്ട്. പ്രസിഡന്‍റ് മിസ്‌രിയ മുസ്‌താക്കലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഫസലുൽ അലി, ഹസീന താജുദ്ദീൻ, ജാസ്മിൻ ഷഹീർ, ടി.വി. സുരേന്ദ്രൻ, വി.സി. ഷാഹിബാൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഫാത്തിമ ലീനസ്, കെ. ആഷിദ, ഖമറുദ്ദീൻ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.