പി.എ.സി.എൽ നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാൻ സാധ്യത തെളിയുന്നു

പി.എ.സി.എൽ നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാൻ വഴി തെളിയുന്നു തൃശൂർ: അടച്ചുപൂട്ടിയ പേൾസ് അഗ്രോടെക് കോർപറേഷൻ ലിമിറ്റഡ് (പി.എ.സി.എൽ) കമ്പനിയിലെ പത്ത് ലക്ഷത്തോളം വരുന്ന നിക്ഷേപകർക്ക്​ തങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടാൻ വഴി തെളിയുന്നു. നിക്ഷേപകരുടെയടക്കം താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട്​ രൂപവത്​കരിക്കപ്പെട്ട പി.എ.സി.എൽ ഫീൽഡ് വർക്കേഴ്സ് ആൻഡ് ഇൻവെസ്റ്റേഴ്സ് സൊസൈറ്റി പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ബുധനാഴ്ച തൃശൂരിൽ യോഗം ചേർന്നു. സൊസൈറ്റി രക്ഷാധികാരിയും മനുഷ്യാവകാശ പ്രവർത്തകനുമായ ജോയ് കൈതാരത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ സുപ്രീംകോടതി അധികാരപ്പെടുത്തിയിട്ടുള്ള മുൻ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​ ലോധ കമ്മിറ്റിയിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വഴി ഹരജിയും സമർപ്പിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ 2015ലെ ഇടപെടലിലൂടെ നിക്ഷേപകർക്ക് പണം തിരികെ ലഭ്യമാക്കാൻ വേണ്ട നടപടി ആയിരുന്നുവെങ്കിലും കേരളത്തിലെ നിക്ഷേപകർക്ക് സെബിയുടെ സൈറ്റിൽ അവരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, പല നിക്ഷേപകർക്കും കമ്പനി നൽകിയിരുന്ന ബോണ്ട് തിരിച്ചുവാങ്ങി പകരം നൽകിയിരുന്ന ചെക്കുകൾ കോടതി നടപടികൾ മൂലം ബാങ്കുകൾ തിരസ്കരിക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രളയവും കാലതാമസവും കാരണം പലരുടെയും കൈവശം ഉണ്ടായിരുന്ന രേഖകൾ നഷ്ടപ്പെടുകയും ഉണ്ടായിട്ടുണ്ട്. ഇവക്കെല്ലാം പരിഹാരം ഉണ്ടാക്കി നിക്ഷേപ സംഖ്യ തിരിച്ചുനൽകണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ വഴി സൊസൈറ്റി ഹരജി നൽകിയിട്ടുള്ളത്. സൊസൈറ്റി പ്രസിഡന്‍റ്​ എം.എ. ഹംസ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.ബി. വേണുഗോപാലൻ നായർ, അഡ്വ. തോമസ് കോട്ടൂരാൻ, എൻ. പത്മനാഭൻ, സൊസൈറ്റി സെക്രട്ടറി കൃഷ്ണദാസ്, ട്രഷറർ ശിവകുമാർ സാബിറ ഹംസ എന്നിവർ സംസാരിച്ചു. tcr_chr1-പി.എ.സി.എൽ ഫീൽഡ് വർക്കേഴ്സ് ആൻഡ് ഇൻവെസ്റ്റേഴ്സ് സൊസൈറ്റിയുടെ വിശദീകരണ യോഗം ജോയ് കൈതാരത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.