ചേതന കോളേജിൽ മീഡിയ എക്സിബിഷൻ നാളെ

ചേതന കോളജിൽ മീഡിയ എക്സിബിഷൻ നാളെ തൃശൂർ: ചിയ്യാരം ചേതന മീഡിയ കോളജിൽ മാധ്യമരംഗത്തെ നൂതന സാങ്കേതിക വിദ്യകളുടെ പ്രദർശന സ്റ്റാളുകൾ ഉൾപ്പെടുത്തി വെള്ളിയാഴ്ച 'ടെക്‌നോ എക്സ്പോ-22' സംഘടിപ്പിക്കുന്നു. ഡിജിറ്റൽ കാമറകൾ, ലൈറ്റിങ്​ ഉപകരണങ്ങൾ, ലാപ്‌ടോപ്പുകൾ, ഓഡിയോ എൻജിനിയറിങ്​ സാങ്കേതിക വിദ്യകൾ തുടങ്ങി മാധ്യമ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും ഉപകരിക്കുന്ന രീതിയിലാണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്. ഫ്യൂജി ഫിലിം ടീമിന്റെ ഫോട്ടോഗ്രഫി ശില്പശാല പ്രത്യേക ആകർഷണമായിരിക്കും. വിദ്യാർഥികൾക്ക് താങ്ങാവുന്ന വിലക്ക് ലാപ്‌ടോപ്പുകൾ, കാമറകൾ തുടങ്ങിയവ വാങ്ങാനും എക്സിബിഷനിൽ അവസരമുണ്ടാകും. ഫോട്ടോഗ്രഫി വർക്ക് ഷോപ്പിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രദർശനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.