തൃശൂർ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടന കാമ്പയിൻ 'വേരിന്' ജില്ലയിൽ തുടക്കമായി. കാമ്പയിന്‍റെ ഭാഗമായുള്ള ജില്ല നേതൃസംഗമം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. 'വേരറിഞ്ഞ് ശിഖരങ്ങളാകുക' തലക്കെട്ടിലുള്ള കാമ്പയിനിൽ പുതിയ കാലത്തിലേക്കുള്ള വിവിധ പദ്ധതികളാണ് രൂപവത്കരിച്ചിട്ടുള്ളത്. എം.എസ്.എഫ് ജില്ല പ്രസിഡന്‍റ് എസ്.എ. അൽറെസിൻ അധ്യക്ഷത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. റഷീദ്, കെ.എസ്. ഹംസ, പി.എം. സാദിഖലി, മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്‍റ് സി.എ. മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം. അമീർ, ജില്ല വൈസ് പ്രസിഡന്‍റ് കെ.എ. ഹാറൂൺ റഷീദ് എന്നിവർ സംസാരിച്ചു. എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി.കെ. നജാഫ്, സംസ്ഥാന സെക്രട്ടറി അഷ്‌ഹർ പെരുമുക്ക് എന്നിവർ കാമ്പയിൻ വിശദീകരണം നടത്തി. എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ റംഷാദ് പള്ളം, കെ.ടി. റവൂഫ്, ഫാരിസ് പൂക്കോട്ടൂർ, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി എം.എ. റഷീദ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് സനൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, എം.എസ്.എഫ് ജില്ല ഭാരവാഹികളായ ഷബീറലി, ഷഫീക് ആസിം, ഫഈസ് മുഹമ്മദ്, സൽമാൻ എന്നിവർ പങ്കെടുത്തു. എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ സ്വാഗതവും ട്രഷറർ കെ.വൈ. അഫ്സൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.