വണ്ടൂർ: കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ വണ്ടൂർ യൂനറ്റ് ഒമ്പതാം ജനറൽ ബോഡി യോഗം ചൊവ്വാഴ്ച നടുവത്ത് മൂച്ചിക്കൽ ആത്താസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടി ജില്ല പഞ്ചായത്തംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ കെട്ടിട ഉടമകളുടെ മക്കളെ അനുമോദിക്കും. വാർത്തസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്‍റ് പി. ഉമ്മർ ഹാജി, ലിയാക്കത്തലി പെരുമുണ്ട, എ. സബാഹ് തുടങ്ങിയവർ പങ്കെടുത്തു. ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു വണ്ടൂർ: പഞ്ചായത്തിൽ 48 ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. ഷറഫിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് പി. റുബീന വിതരണോദ്ഘാടനം നിർവഹിച്ചു. വീൽചെയർ, സ്റ്റഡി ടേബിൾ, മൊബൈൽ തുടങ്ങിയവയാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്‍റ് ഷൈജൻ എടപ്പറ്റ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. ജ്യോതി, ഇ. തസ്നിയ ബാബു, സി.ടി.പി ജാഫർ, വാർഡ് അംഗങ്ങളായ അരിമ്പ്ര മോഹനൻ, കാപ്പിൽ മൻസൂർ, യു. അനിൽകുമാർ, ഷൈനി പാറശേരി, പി. രുഗ്മിണി, സെക്രട്ടറി വൈ.പി. അഷ്റഫ്, ഇ. വിനോദിനി, ടി.വി. ജയഗീത തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.