സിയയുടെ സ്കൂട്ടർ​ ബ്ലാസ്​റ്റേഴ്​സ്​ മയം

ചാവക്കാട്: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബിനോടുള്ള കടുത്ത ആരാധനയിൽ ഇരുചക്ര വാഹനം മുഴുവനും സ്റ്റിക്കർ പതിച്ചൊരു യുവാവ്. സിയ ചാവക്കാടാണ് സ്വന്തം സ്കൂട്ടറിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മഞ്ഞ വർണത്തിലുള്ള ഡിസൈൻ സ്റ്റിക്കർ പതിച്ചിരിക്കുന്നത്. പാലയൂരിൽ ഡിസൈൻ സ്റ്റിക്കർ വർക്ക് നടത്തുന്ന സിയ നേരത്തേ 2016ലും വണ്ടിയിൽ സ്റ്റിക്കർ പതിച്ചിരുന്നു. ബിലാൽ എന്ന സഹപ്രവർത്തകൻ കൂടെയുണ്ട് സിയയുടെ ഈ ഉദ്യമത്തിൽ. സിയയുടെ ഇഷ്ട കളിക്കാരൻ സഹൽ ആണ്. ഫോട്ടോ: TCC CKD Blasters : സിയ ചാവക്കാട് സറ്റിക്കർ പതിച്ച ബൈക്കുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.