ഒല്ലൂർ: എടക്കുന്നി ഉത്രം വിളക്കിന് വ്യാഴാഴ്ച തുടക്കമാകും. വൈകീട്ട് ആറിന് ചുറ്റുവിളക്കിനും ദീപാരാധനക്കും ശേഷം ഭഗവതിയെ അഞ്ച് ആനയുടെയും പഞ്ചവാദ്യത്തിന്‍റെയും അകമ്പടിയിൽ ഒല്ലൂർ സെന്‍ററിലേക്ക് എഴുന്നള്ളിക്കും. രാത്രി 10ഓടെ ക്ഷേത്രനടയിൽ സമാപിക്കും. 11ന് കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവക്ക് ശേഷം പുലർച്ച ഒന്നോടെ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പ്രസിദ്ധമായ എടക്കുന്നി പഞ്ചാരി തുടങ്ങും. അഞ്ച് മണിക്കൂറോളം നീളുന്ന പഞ്ചാരി ആസ്വദിക്കാൻ ഒട്ടേറെ പേർ എത്താറുണ്ട്. വെള്ളിയാഴ്ച രാവിലെ കൊടിയിറക്കുന്നതോടെ ഉത്രം വിളക്ക് ചടങ്ങുകൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.