പെരുമ്പടപ്പ്: മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി വന്നേരിയില്‍ പകല്‍വീട് യാഥാർഥ്യമായി. 18 മുതല്‍ 60 വയസ്സ് വരെയുള്ളവർക്കായി വന്നേരി പങ്ങത്തിലാണ് മാനസികാരോഗ്യ കേന്ദ്രം നിർമിച്ചത്. ജില്ല സമഗ്ര മാനസികാരോഗ്യ പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ബുദ്ധിമാന്ദ്യം, മറവിരോഗം എന്നിവയല്ലാത്ത മാനസിക വെല്ലുവിളി നേരിടുന്നവരെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന് ഭക്ഷണവും വിനോദവും ആവശ്യമായ പരിശീലനവും നല്‍കി തിരികെ വീട്ടില്‍ കൊണ്ടുവിടുന്ന പദ്ധതിയാണിത്. പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനീഷ മുസ്തഫ, ഇ. സിന്ധു, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു. Photo: MPPNN 2: പെരുമ്പടപ്പിൽ പകൽ വീടിന്‍റെ ഉദ്ഘാടനം പി. നന്ദകുമാര്‍ എം.എല്‍.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.