mpg accident death manojit roy (26) ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു മഞ്ചേരി: എളങ്കൂറിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ ലതാഗുരി ഉത്തർമട്ടിയാളി ജഗദീഷ് റോയിയുടെ മകൻ മനോജിത് റോയ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ച 5.45ഓടെയാണ് അപകടം. നിർമാണ തൊഴിലാളിയായ ഇദ്ദേഹം കൂമംകുളത്തെ ജോലിസ്ഥലത്തേക്ക് രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.