'ചിലങ്ക' സ്കൂൾ കലോത്സവം 'ചിലങ്ക' സ്കൂൾ കലോത്സവം മഞ്ചേരി: വായ്പ്പാറപ്പടി ഗവ. എൽ.പി സ്കൂളിലെ 'ചിലങ്ക' സ്കൂൾ കലോത്സവം ചലച്ചിത്ര പിന്നണി ഗായിക ലതിക ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ മനേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി ചെയർമാൻ ടി.എം. നാസർ, കൗൺസിലർ ശ്രീവിദ്യ എടക്കണ്ടത്തിൽ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എസ്. സുനിത, ബി.പി.സി എം.പി. സുധീർ ബാബു, സി. ചന്ദ്രൻ, പി. മിനി, പി. പ്രമോദ്കുമാർ, എൻ.കെ. ശ്യാമളകുമാരി, കെ. അസ്മാബി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ഇസ്മായിൽ പൂതനാരി സ്വാഗതവും എം. റെജി നന്ദിയും പറഞ്ഞു. ആയുർവേദ മെഡിക്കൽ ക്യാമ്പ് മഞ്ചേരി: വൈദ്യരത്നം ഔഷധശാല സംഘടിപ്പിക്കുന്ന കോവിഡാനന്തര സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച വൈദ്യരത്നം മഞ്ചേരി ബ്രാഞ്ചിൽ നടക്കും. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്യും. മുൻകൂട്ടി ബുക്ക് ചെയ്യുന്ന നൂറുപേർക്ക് സൗജന്യ മരുന്നും ചികിത്സയും നൽകും. ഫോൺ: 0483 2769433, 9188951181.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.