പാസിങ് ഔട്ട് പരേഡ് നടന്നു എടവണ്ണ: പെരകമണ്ണ ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളുടെ രണ്ടാമത് ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡ് നടന്നു. എടവണ്ണ പൊലീസ് സബ് ഇൻസ്പെക്ടർ പി.എം. കൃഷ്ണനുണ്ണി പരേഡ് സല്യൂട്ട് സ്വീകരിച്ചു. 44 പേരാണ് പുറത്തിറങ്ങിയത്. എസ്.പി.സി പ്രോജക്ട് മലപ്പുറം ജില്ല അസിസ്റ്റന്‍റ് നോഡൽ ഓഫിസർ പൗലോസ് കുട്ടമ്പുഴ മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസി. ടി.എ. ജോയ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ വി.പി. ഫിദ നസ്റിൻ, സെക്കൻഡ് പരേഡ് കമാൻഡർ എൻ. മുഹമ്മദ് മിഥിലാജ്, ബോയ്സ് പ്ലാറ്റൂൺ ലീഡർ അഭിമന്യു രാജൻ, ഗേൾസ് പ്ലാറ്റൂൺ ലീഡർ കെ.പി. വൃന്ദ മോൾ എന്നിവർ പരേഡിന് നേതൃത്വം നൽകി. പാസിങ് ഔട്ട് പരേഡിന് ശേഷം കാഡറ്റുകൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ് നൽകി. ഫോട്ടോ: പെരകമണ്ണ ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിൽനിന്ന് ഫോട്ടോ :ME ARKD PERGAMANA SPC NEWS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.