ബഡ്സ് രക്ഷാകർതൃ ബോധവൽക്കരണ പരിപാടി

ബഡ്സ് രക്ഷാകർതൃ ബോധവൽക്കരണ പരിപാടി ഇന്ന്​ ഐക്കരപ്പടി: മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി ചെറുകാവ് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്പെഷൽ സ്കൂളിലെ രക്ഷിതാക്കൾക്കായുള്ള ബോധവത്​കരണ സെമിനാർ ബുധനാഴ്​ച​ നടക്കും. തിരുവനന്തപുരത്തെ പാങ്ങപ്പാറ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൻെറലി ചലഞ്ച്​ഡിന്‍റെ സഹകരണത്തോടെയാണ്​ സെമിനാർ സംഘടിപ്പിക്കുന്നത്​. ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. അബ്ദുല്ലക്കോയ ഉദ്ഘാടനം ചെയ്യും. എസ്.ഐ.ഡി. സ്റ്റേറ്റ് പ്രൊജക്ട് കോഓഡിനേറ്റർ എം.പി. മുജീബ് റഹ്മാൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. മനോഹർലാൽ, റഹ്മാനിയ സ്കൂൾ പ്രിൻസിപ്പൽ കെ.എം. ഉമ്മർ എന്നിവർ ക്ലാസെടുക്കും. ഐക്കരപ്പടിയിലെ കിണറ്റിൽ വീണ രണ്ട് പേരെ രക്ഷിച്ച ചെറുകാവ് ബഡ്സ് സ്കൂളിലെ വിദ്യാർഥിയുടെ രക്ഷിതാവായ പുല്ലഞ്ചേരി അപ്പുവിനെ ആദരിക്കുകയും ചെയ്യും. ചെറുകാവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ, ഐ.സി.ഡി.എസ്. സൂപ്പർ വൈസർ, സി.ഡി.എസ് ചെയർപേഴ്സൺ, പി.ടി.എ. പ്രസിഡന്‍റ്​ എന്നിവർ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.