ചാവക്കാട്: വനിതദിനാഘോഷ ഭാഗമായി നാഷനൽ വിമൻസ് ഫ്രണ്ട് ജില്ല കമ്മിറ്റി 'സ്ത്രീ സുരക്ഷ കേവലം മുദ്രാവാക്യമല്ല, അന്തസ്സും അഭിമാനവുമാണ്' സന്ദേശം നൽകി ചാവക്കാട് മുനിസിപ്പൽ ചത്വരത്തിൽ അവകാശസംരക്ഷണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വുമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സമിതി അംഗം റൈഹാനത്ത് സുധീർ ഉദ്ഘാടനം ചെയ്തു. നാഷനൽ വിമൻസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് ഷഹർബാൻ അധ്യക്ഷത വഹിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ, വിശുദ്ധ ഖുർആനിന്റെ കൈപ്പട തയാറാക്കിയ തൃശൂർ സ്വദേശി ജലീന ഹുസൈനെ ആദരിച്ചു. പാവറട്ടി പഞ്ചായത്ത് അംഗം സൗമ്യ സുനിൽ, എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡന്റ് റഫ്ഷീന ഹാഷിമി, വുമൺ ഇന്ത്യ മൂവ്മെന്റ് ജില്ല സെക്രട്ടറി അഖില അനീസ്, കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റി അംഗം ഫർഹാന ഫാറൂഖ് എന്നിവർ സംസാരിച്ചു. നാഷനൽ വിമൻസ് ഫ്രണ്ട് ജില്ല സെക്രട്ടറി സുബൈദ ഉമ്മർ സ്വാഗതവും ചാവക്കാട് ഡിവിഷൻ പ്രസിഡന്റ് സജീന സിദ്ദീഖ് നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD Popular front of India വനിതദിനാഘോഷ ഭാഗമായി നാഷനൽ വിമൻസ് ഫ്രണ്ട് ജില്ല കമ്മിറ്റി ചാവക്കാട്ട് സംഘടിപ്പിച്ച പൊതുസമ്മേളനം റൈഹാനത്ത് സുധീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.